വാറ്റ് നിയമം; ബഹ്റൈനിൽ വ്യാപക പരിശോധനയുമായി നാഷണൽ റവന്യൂ ബ്യൂറോ

bahrain

മനാമ: നവംബർ മാസം ബഹ്‌റൈനിൽ നാഷണൽ റവന്യൂ ബ്യൂറോ 160 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ. ഉപഭോക്തൃ സംരക്ഷണ ഉറപ്പാക്കാനും വാറ്റ് നിയമം യാഥാവിധി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ 33 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിയമലംഘകരിൽ നിന്നും പിഴ ഈടാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഡിജിറ്റൽ സ്റ്റാംപ് സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ചും പരിശോധന നടന്നു. കടുത്ത നിയമലംഘനമാണ് കണ്ടെത്തുന്നതെങ്കിൽ ക്രിമിനൽ കേസ് നടപടികൾ ആരംഭിക്കും. അഞ്ച് വർഷം തടവും വാറ്റ് നിയമനം അനുസരിച്ച് അടയ്‌ക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകയ്ക്ക് തുല്യമായ പിഴയും ഇവർക്ക് ശിക്ഷയായി ലഭിക്കും.

37,500 ദിനാറിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ നിർബന്ധമായും വാറ്റ് രജിസ്റ്റർ ചെയ്യണമെന്നാണ് ബഹ്‌റൈനിലെ നിയമം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!