മനാമ: ജി സി സി യിലെ ഏറ്റവും വലിയ കലോത്സവമായ ഇന്ത്യൻ സ്കൂൾ തരംഗിൽ കൃഷ്ണ ആർ നായർ കലാരത്ന കിരീടം നേടുന്നത് ഇത് ആദ്യമായല്ല. 2017ലും 2022ലും കലാരത്‌ന പുരസ്‌കാരത്തിന് അർഹയായിട്ടുണ്ട് കൃഷ്ണ. ഇത്തവണ ഇന്ത്യൻ സ്കൂൾ തരംഗിൽ 73 പോയിന്റുകൾ നേടിയാണ് കൃഷ്ണ ആർ നായർ കലാരത്ന കിരീടം ചൂടിയത്.സ്റ്റേജിത ര മത്സരങ്ങളിൽ ഇംഗ്ലീഷ് കവിതാരചനയിൽ ഒന്നാം സ്‌ഥാനം എ ഗ്രേഡ്, മലയാളം ഉപന്യാസം മൂന്നാംസ്‌ഥാനം, പദ്യം ചൊല്ലൽ ഇംഗ്ലീഷ്, എ ഗ്രേഡ്, സ്റ്റേജ് മത്സരങ്ങളിൽ മോണോ ആക്ട്, കർണ്ണാട്ടിക്, ഹിന്ദുസ്ഥാനി, ഹിന്ദി സോങ്, എന്നിവയിൽ ഒന്നാം സ്‌ഥാനം എ ഗ്രേഡ് ലഭിച്ചു. മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്തിന്റെയും ഇന്ത്യൻ സ്കൂൾ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ശുഭപ്രഭയുടെയും മകളാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ കൃഷ്ണ. ഇരട്ട സഹോദരനായ ശ്രീഹരി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയാണ്.