KCA ഹാളിൽ വച്ച് നടന്ന വോയിസ് ഓഫ് ട്രിവാൻഡ്രം കുടുംബ സംഗമത്തിൽ അതിഥിയായി ഗ്രാൻഡ്മാസ്റ്റർ ജി എസ്സ് പ്രദീപ് സകുടുംബം പങ്കെടുത്തു . വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു .ഡോക്ടർ പി വി ചെറിയാൻ , KCA പ്രസിഡന്റ് ജെയിംസ് ജോൻ , ഇ വി രാജീവ് (കൈരളി ടീവി ) അനുഷമാ പ്രശോഭ് ( വനിതാ വിഭാഗം പ്രസിഡന്റ് ), ഷാജി മുതല (ലോക കേരളം സഭ അംഗം , രാജീവ് വർമ്മ , ബഹ്‌റൈൻ ട്രാവൽ ആൻഡ് ടൂറിസം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .
മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പരിപാടി വളരെ വിജ്ഞാന പ്രഥവും രസകരവും ആയിരുന്നു, ഗ്രാൻഡ് മാസ്റ്ററുടെ സ്വത സിദ്ധമായ നർമ്മത്തിൽ ചാലിച്ചുള്ള പ്രസംഗം വേറിട്ട ഒരു അനുഭവം സമ്മാനിച്ചു . തിരുവനന്തപുരത്തു നിന്ന് ലോകം അറിയപ്പെടുന്ന ഗ്രാൻഡ് മാസ്റ്റർ ആയി വളർന്ന ശ്രീ ജി എസ് പ്രദീപിനെ തിരുവനന്തപുരംകാരുടെ സ്വന്തം പ്രവാസി കൂട്ടായിമയിൽ പങ്കെടുത്തതിലും എല്ലാ വേദികളിലും താനൊരു തിരുവനന്തപുരംകാരൻ ആണെന് അഭിമാനത്തോടെ പറയുകയും ചെയ്യുന്ന ഗ്രാൻഡ് മാസ്റ്റർ പുതു തലമുറക്ക് ആവേശവും മാതൃകയും ആണെന്ന് ചടങ്ങിനു നന്ദി രേഖപ്പെടുത്തി കൊണ്ട് വോയിസ് ഓഫ് ട്രിവാൻഡ്രം വൈസ് പ്രസിഡന്റ് ശ്രീ മനോജ് വർക്കല അഭിപ്രായപ്പെട്ടു.