മനാമ: 53 -ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് കരിമരുന്ന് കലാപ്രകടനം അരങ്ങേറും. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നവംബർ 16 ന് വൈകുന്നേരം ഏഴു മണിയ്ക്കാണ് കരിമരുന്ന് പ്രകടനം നടക്കുന്നത്.
ബഹ്‌റൈൻ ബേയിലും അവന്യൂസിലും 16 ന് വൈകുന്നേരം ഏഴു ണണിയ്ക്ക് ഫയർവർക്ക്‌സ് നടക്കും. വിപുലമായ ആഘോഷപരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്നത്. വിദേശികളും സ്വദേശികളും ഉൾപ്പെടെ നിരവധി പേർ ആഘോഷ പ്രകടനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ബഹ്‌റൈന്റെ ദേശീയ ദിനാഘോഷങ്ങളിൽ പ്രവാസി സമൂഹവും പങ്കുചേരുന്നുണ്ട്. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സിംഹാസനാരോഹണ രജത ജൂബിലി വേള കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ട്. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്റ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ചിത്രങ്ങളും പതാകകളും കൊണ്ട് പാതയോരങ്ങൾ അലങ്കരിച്ചിരിക്കുകയാണ്.