ഐ.സി.എഫ് ഗുദൈബിയ സെൻട്രൽ വെൽഫെയർ സമിതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

medical camp

ബഹറൈൻ നാഷണൽ ഡേ സെലിബ്രേഷനോട് അനുബന്ധിച്ച് ICF ഗുദൈബിയ സെൻട്രൽ വെൽഫെയർ സമിതിയുടെ നേതൃത്തിൽ ദാറുൽ ശിഫ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് ഫ്രീ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രമുഖ പാർലമെൻ്റേറിയനും, ഫോറിൻ എഫർസ്, ഡിഫൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി കമ്മറ്റി ചെയർമാൻ ഹിസ് ഐനസ് ഡോക്ടർ ഹസൻ ഈദ് ബുകമ്മാസ് മുഖ്യാഥിതിയായിരുന്നു. പ്രമുഖ സാമൂഹിക പ്രവർത്തകർ ഫസൽ ഹഖ്, സുബൈർ കണ്ണൂർ, ചെമ്പൻ ജലാൽ, സയിദ് ഹനീഫ, മനോജ് വടകര, നിസാർ കൊല്ലം, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ടിയൻ, ICF നാഷനൽ പ്രസിഡൻറ് സൈനുദ്ദീൻ സഖാഫി, വെൽഫെയർ പ്രസിഡൻ്റ് സിയാദ് A.P, ഗുദൈബിയ സെൻ്റർ പ്രസിഡൻ്റ് മമ്മൂട്ടി മുസലിയാർ, സംഘടന പ്രസിഡൻ്റ് വി. എം. ബഷീർ, ദഅവ സെക്രട്ടറി അഹ്മദ് സഖാഫി, പബ്ലിക്കേഷൻ പ്രസിഡൻ്റ് നവാസ് വളപട്ടണം, ഹോസ്പിറ്റൽ ബ്രാഞ്ച് മാനേജർ സമീർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു.

ദാറുൽ ശിഫ മെഡിക്കൽ സെൻട്രൽ ഹൂറ ബ്രാഞ്ചിൽ നടന്ന ക്യാമ്പ് സെൻട്രൽ വെൽഫെയർ പ്രസിഡൻ്റ് അഷറഫ് സി. എച്ചിൻ്റെ അധ്യക്ഷതയിൽ സെൻട്രൽ സെക്രട്ടറി ഷാഫി വെളിയങ്കോട് സ്വാഗതം പറഞ്ഞ ഇവൻറ് ഡോക്ടർ ബുക്കമ്മാസ് ഉൽഘാടനം നിർവ്വഹിച്ചു. 225 ൽ പരം ജനപങ്കാളിത്തത്തോടെ നടന്ന മെഡിക്കൽ ക്യാമ്പിന് സെൻട്രൽ വെൽഫെയർ സെക്രട്ടറി അബൂബക്കർ എൻ. കെ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!