മനാമ: അൽ ഹിദായ സെന്റർ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. അദ്ധ്യാപക രക്ഷാകർതൃ സംഗമത്തോടെ നടന്ന പരിപാടികളിൽ സെന്റർ പ്രസിഡണ്ട് എം.പി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഷാദ് സ്വാഗതം പറഞ്ഞു.
വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കും പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുമുള്ള സമ്മാനങ്ങളും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മദ്രസ്സ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് അഹമ്മദ്, വൈസ് പ്രിൻസിപ്പൽ സയ്യിദ് മുഹമ്മദ് ഹംറാസ് എന്നിവർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.