ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ലൈറ്റ്‌സ് ഓഫ് കൈൻഡ്നസ് സിത്ര ഏരിയയിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണ പാക്കറ്റുകൾ, പഴങ്ങൾ,മധുരപലഹാരങ്ങൾ, വെള്ളക്കുപ്പികൾ എന്നിവ വിതരണം ചെയ്തു.
വർഷം മുഴുവനും തൊഴിലാളികളെ സഹായിക്കാനും, പരിപാലിക്കുന്നതിനുമായി ലൈറ്റ്‌സ് ഓഫ് കൈൻഡ്നസിൻ്റെ
നിലവിലുള്ള സംരംഭമായ “ബീറ്റ് ദ കോൾഡ്” ൻ്റെ ഭാഗം കൂടിയാണിത്.
ലൈറ്റ്‌സ് ഓഫ് കൈൻഡ്നസിൻ്റെ പ്രതിനിധികളായ ഫസലുറഹ്മാൻ, മസ്ഹർ, സയ്യിദ് ഹനീഫ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.