പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷനും സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ഡിസംബർ പതിമൂന്നാം തീയതി സൽമാബാദ് ലേബർ ക്യാമ്പിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
നൂറ്റി അൻപതോളം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ബ്ലഡ് പ്രഷർ, ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ബോഡി മാസ്സ് ഇൻഡക്സ്, ക്രിയാറ്റിൻ, എസ്ജിപിറ്റി തുടങ്ങിയ ടെസ്റ്റുകളും റിസൾട്ട് ലഭിച്ചതിനു ശേഷം എല്ലാവർക്കും സൗജന്യ ഡോക്ടർ കൺസൽട്ടേഷനും ഉൾപ്പെടുത്തിയിരുന്നു.
അസ്സോസിയേഷൻ മെഡിക്കൽ കോഓർഡിനേറ്റർ റോബിൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പിനു PAPA എക്സിക്യൂട്ടിവ് കമ്മറ്റിയിലെ അംഗങ്ങൾ നേതൃത്വം നൽകി.