ബാപ്‌കോ ആധുനികവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്ത് ബഹ്റൈൻ രാജാവ്

bapco

മനാമ: ബഹ്‌റൈനിൽ ബാപ്‌കോ ആധുനികവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭവും ഊർജ മേഖലയിൽ നിർണായകവുമായ പദ്ധതിയാണിത്.

ബാപ്‌കോ ആധുനികവത്കരണ പദ്ധതി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെയും ഹമദ് രാജാവിന്റെ സിംഹാസനാരോഹണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെയും ഭാഗമായാണ്. ബാപ്‌കോ എനർജി ഡയറക്ടർ ബോർഡ് ചെയർമാനും ഹ്യുമാനിറ്റേറിയൻ വർക്‌സ് ആൻഡ് യൂത്ത് അഫേയ്‌സ് പ്രതിനിധിയുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബാപ്‌കോ റിഫൈനിംഗ് ചെയർമാൻ അബ്ദുല്ല ജഹാദ് അൽ സൈൻ, ബാപ്‌കോ എനർജി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക്ക് തോമസ്, ബാക്കോ റിഫൈനിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ അബ്ദുൽ റഹ്മാൻ ജവാഹരി എന്നിവരും ഡയറക്ടർ ബോർഡ് അംഗങ്ങളും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

ദേശീയ വികസനവും രാജ്യത്തെ സുസ്ഥിരതയും വളർത്തുന്നതിൽ ബാപ്‌കോ ആധുനികവൽക്കരണ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് ഹമത രാജാവ് ഉയർത്തിക്കാട്ടി. രാജ്യത്തിന്റെ സുസ്ഥിര വളർച്ചയ്ക്കുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തിക പുരോഗതിക്കും വികസനത്തിലും ശക്തി പകരാൻ ബാപ്‌കോ ആധുനികവൽക്കരണ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!