വേൾഡ് കെഎംസിസി നിലവിൽ വന്നു; അസ്സൈനാർ കളത്തിങ്കൽ സെക്രട്ടറി

world kmcc

മനാമ: ജി സി സി ഉൾപ്പടെയുള്ള അമ്പതിൽ പരം രാജ്യങ്ങളിലെ കെഎംസിസി കളുടെ പ്രതിനിധികൾ പങ്കെടുത്ത ഗ്ലോബൽ മീറ്റ് രണ്ടു ദിവസങ്ങളിലായി കോഴിക്കോട് വെച്ചു നടന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾ, അഖിലെന്ത്യ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉൾപ്പടെയുള്ളവർ ഗ്ലോബൽ മീറ്റിനെ അഭിസംബോധനം ചെയ്തു.

വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്കും ജോലി ആവശ്യാർത്ഥം പോകുന്നവർക്കും എല്ലാ രാജ്യത്തുമുള്ള കെഎംസിസി ഭാരവാഹികളെ ബന്ധപ്പെടാൻ വെബ്സൈറ്റ് ഉൾപ്പെടെയുള്ള ഓഫീസ് സംവിധാനം നിലവിൽ വരുന്നതായും വേൾഡ് കെഎംസിസി യുടെ
പ്രവർത്തന ലക്ഷ്യത്തെ കുറിച്ചും മുസ്ലീംലീഗ് നേതാക്കൾ മാധ്യമങ്ങളോട് വിശദീകരിച്ചു.

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ , ട്രഷറർ പി കെ മുസ്തഫ, ഓർഗാനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം , മുൻ ജനറൽ സെക്രട്ടറി അസ്സൈനാർ കാലത്തിങ്കൽ എന്നിവർ ബഹ്‌റൈൻ പ്രതിനിധികളായി സംബന്ധിച്ചു.

വേൾഡ് കെഎംസിസി ഭാരവാഹികളായി കെ.പി മുഹമ്മദ് കുട്ടി സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ) അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യു.എ.ഇ (വൈസ് പ്രസിഡന്റുമാർ), ഖാദർ ചെങ്കള- സൗദി, അബ്ദുന്നാസർ നാച്ചി- ഖത്തർ, അസൈനാർ-ബഹ്‌റൈൻ, ഡോ. മുഹമ്മദലി- ജർമ്മനി, ഷബീർ കാലടി-സലാല (സെക്രട്ടറിമാർ).
എന്നിവരെ തങ്ങൾ പ്രഖ്യാപിച്ചു.

തെരെഞ്ഞെടുക്കപ്പെട്ടവരിൽ ബഹ്‌റൈൻ പ്രതിനിധിയായി അസ്സൈനാർ കളത്തിങ്കലിനെ തെരെഞ്ഞെടുത്തതീൽ വളരെ സന്തോഷമുണ്ടെന്നും അർഹതയ്ക്കുള്ള അംഗീകരമാണ് അദ്ദേഹത്തിന്റെ സ്ഥാനലപ്തി എന്നും പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ പറഞ്ഞു. അദ്ദേഹത്തെയും തെരെഞ്ഞെടുക്കപ്പെട്ട മുഴുവൻ ഭാരവാഹികളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!