മനാമ: ലോകമെങ്ങും യേശുദേവന്റെ തിരുപിറവി ആഘോഷിക്കുന്ന ഈ സമയത്ത് ബഹ്‌റൈനിൽ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്തുമസ് ആരാധനയിൽ പങ്കുചേരും
ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിന്റെ ക്രിസ്തുമസ് ശുശ്രുഷകൾ 24 ന് വൈകിട്ട് 6.00 മണി മുതൽ ബഹ്‌റൈൻ കേരളാ സമാജത്തിൽ വച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബേത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി റവ. ഫാദർ പി. എൻ. തോമസ്കുട്ടി എന്നിവരുടെ സഹ കാർമികത്വത്തിലും നടക്കും. സന്ധ്യനമസ്കാരം, തീജ്വാല ശുശ്രുഷ, വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവ നടക്കുമെന്ന് ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം. എം. മാത്യൂ എന്നിവർ അറിയിച്ചു.
ബഹ്‌റൈൻ മാർത്തോമ പാരീഷിൽ 24 ന് വൈകിട്ട് 8.00 മണി മുതൽ വിശുദ്ധ കുർബാനയും ക്രിസ്തുമസ് ആരാധനയും നടക്കും സഹവികാരി റവ. ബിബിൻസ് മാത്യു ഓമനാലി അച്ഛൻ ശുശ്രുഷകൾക്കും വികാരി റവ. ബിജു ജോൺ അച്ഛൻ ക്രിസ്തുമസ് സന്ദേശവും നൽകും
ബഹ്‌റൈൻ സെന്റ് പീറ്റെഴ്സ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ 24 ന് വൈകിട്ട് 6.00 മണി മുതൽ സന്ധ്യനമസ്കാരവും തുടർന്ന് ക്രിസ്തുമസ് ശുശ്രുഷ, വിശുദ്ധ കുർബാന, ക്രിസ്തുമസ് സന്ദേശം എന്നിവ പരിശുദ്ധ പാത്രയാർക്കിസ് ബാവായുടെ സെക്രട്ടറി അഭിവന്ദ്യ മാർക്കൊസ് മാർ ക്രിഫോറഫോറസ് മെത്രാപോലീത്താ യുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവ. ഫാദർ ജോൺസ് ജോണിന്റെ സഹ കാർമികത്വത്തിലും നടക്കും ഏവർക്കും ക്രിസ്തുമസ് വിരുന്നും ക്രമികരിച്ചിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു
ബഹ്‌റൈൻ മലയാളി സി എസ് ഐ പാരീഷിൽ 24 ന് വൈകിട്ട് 7.30 ന് വികാരി റവ മാത്യുസ് ഡേവിഡിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബായായോടുകൂടി ക്രിസ്തുമസ് ശുശ്രുഷകൾ നടക്കും. ഇടവകയിലെ എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും ക്രിസ്തുമസ് ഡിന്നറും ക്രമികരിച്ചിരിക്കുന്നുണ്ട്.
ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് കനാനായ ദേവാലയത്തിന്റെ ക്രിസ്തുമസ് ശുശ്രുഷകൾ 24 ന് വൈകിട്ട് 6.30 മുതൽ കേരളാ കാത്തലിക്ക് അസോസിയേഷൻ ഹാളിൽ വച്ച് വികാരി റവ. ഫാദർ സണ്ണി ജോർജിന്റെ കാർമികത്വത്തിൽ സന്ധ്യനമസ്കാരം, തീജ്വാല ശുശ്രുഷ, വിശുദ്ധ കുർബാന എന്നിവ നടക്കും.
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ പാരീഷിൽ ക്രിസ്തുമസ് ശുശ്രുഷകൾ 24 ന് വൈകിട്ട് 7.30 മുതൽ വികാരി റവ. മാത്യു ചാക്കൊയുടെ കാർമികത്വത്തിൽ നടക്കും.
ബഹ്‌റൈൻ സി എസ് ഐ സൗത്ത് കേരളാ ഡായോസിസ് ദേവായത്തിന്റെ ക്രിസ്തുമസ് ശുശ്രുഷകൾ സെന്റ് ക്രിസ്റ്റഫർ കത്തിഡ്രലിൽ വച്ച് വൈകിട്ട് 7.30 ന് വികാരി റവ. അനുപ് സാമിന്റെ കാർമികത്വത്തിൽ നടക്കും.