ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിച്ച ഹോപ്പ് പ്രീമിയർ ലീഗിൽ നിന്നും ആദ്യ സഹായം ആലപ്പുഴ സ്വദേശിക്ക് കൈമാറി. ക്യാൻസർ രോഗിയായ ഈ യുവാവിന് ചികിത്സയുടെ ഭാഗമായി രണ്ട് മാസത്തിലൊരിക്കൽ നാട്ടിലെത്തുകയും അൻപതിനായിരം രൂപ ചിലവുള്ള ഇൻജെക്ഷനെടുക്കുകയും വേണം. ക്രിക്കറ്റ് പ്ലയെർ കൂടിയായ യുവാവിന് നിലവിൽ പന്ത്രണ്ട് ഇഞ്ചക്ഷനാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. അവസ്ഥ മനസിലാക്കി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവാവിനെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ചികിത്സാ സഹായ തുക ഹോപ്പ് പ്രീമിയർ ലീഗ് കൺവീനർ അൻസാർ മുഹമ്മദ്, HPL ന്റെ ഭാഗമായ ബ്രോസ് ആൻഡ് ബഡ്ഡീസ് ടീം അംഗവും സഹായ കമ്മറ്റി കോർഡിനേറ്ററുമായ ബഷീർ സിദ്ദിഖിന് കൈമാറി. ഹോപ്പ് പ്രീമിയർ ലീഗിൽ സഹകരിച്ച എല്ലാവർക്കും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.