ഗുരുദേവ സോഷ്യൽ സൊസൈറ്റി 92മത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിക്കുന്നു

sivagiri

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 92 മത് ശിവഗിരി തീർത്ഥാടന സമ്മേളനം അതിവിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 8.00 മണിക്ക് സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ ശിവഗിരി മഠം ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ശ്രീമദ് വിശാലാനന്ദ സ്വാമികൾ മുഖ്യാതിഥി ആയിരിക്കും ശ്രീനാരായണീയ ദർശനങ്ങൾ വത്തിക്കാനിൽ എത്തിച്ച, സർവ്വമത സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്ന പ്രമുഖ വ്യവസായി K.G ബാബുരാജിനെ ചടങ്ങിൽ ആദരിക്കും, ശിവഗിരി തീർത്ഥാടനത്തിന്റെ ഘോഷയാത്രയിൽ പങ്കെടുക്കുന്ന GSS ചെയർമാൻ സനീഷ് കൂറുമുള്ളിലിന് ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികൾ ധർമ്മപതാക കൈമാറുന്ന ചടങ്ങും നടക്കും.

ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മിഥുൻ മോഹൻ, നരേന്ദ്രമോഡി വിചാർ മഞ്ച് വൈസ് പ്രസിഡണ്ടും സാമൂഹ്യപ്രവർത്തകനുമായ സോവിച്ചൻ ചേന്നാട്ടുശ്ശേരിൽ എന്നിവർ ചടങ്ങിന് ആശംസ അറിയിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!