മലയാള സാഹിത്യ രംഗത്തെ കുലപതി എം. ടി വാസുദേവൻ നായരുടെ വേർപാടിൽ പ്രിയദർശിനി പബ്ലിക്കേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജ്ഞാനപീഠം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടിയ എംടി ആശുപത്രി കിടക്കയിൽ നിന്ന്
രണ്ടാം ഊഴത്തിനായി തിരിച്ചെത്തുമെന്ന പ്രതീക്ഷകളെയും മലയാളത്തെയും കണ്ണീരിലാഴ്ത്തി എം. ടി മടങ്ങിയിരിക്കുന്നു. മലയാള സാഹിത്യത്തിന് എം. ടി നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. മലയാളത്തിന്റെ അക്ഷര സുകൃതത്തിന്റെ വിട അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്ക് നികത്താനാവാത്ത ഒന്നാണെന്നും മലയാളി ഉള്ളിടത്തോളം കാലം എം.ടി ജന ഹൃദയങ്ങളിൽ ജീവിച്ചിരിക്കുമെന്നും പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈൻ കോർഡിനേറ്റർ സൈദ് എം. എസ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.