മനാമ: സന്ദർശക വിസയിൽ ബഹ്‌റൈനിലെത്തിയ മലയാളി മരണപ്പെട്ടു. കായംകുളം സ്വദേശി സോമനാഥ് ഭാസ്‌കര പണിക്കരാണ് മരണപ്പെട്ടത്. 62 വയസായിരുന്നു. കഴിഞ്ഞ ഡിസംബർ നാലിനാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. മകനെ സന്ദർശിക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം ബഹ്‌റൈനിലേക്ക് വന്നത്.
തിങ്കളാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.