മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ഹിദ്ദിലെ മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററുമായി ചേർന്ന്, ആയുർവേദം, ഡെന്റൽ, ഗൈനക്കോളജി, ഓർത്തോപിഡിക്ക് കൺസൾട്ടേഷനോടെ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ബ്ലഡ് പ്രെഷർ, ബ്ലഡ് ഷുഗർ, പൾസ് റേറ്റ്, ശ്വസന നിരക്ക്, ഉയരവും ഭാരവും എന്നീ ചെക്കപ്പുകളും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു.
ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡണ്ട് ദിലീഷ് കുമാർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബിഡികെ രക്ഷാധികാരി ഡോ: പി. വി. ചെറിയാൻ,
മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ ജിജേഷ് കോറോത്ത്, മാർക്കറ്റിങ് മനേജർ അൽഫ ചാക്കോ, ഡെന്റൽ പ്രാക്റ്റീഷനർ ഡോ: ജൈസ് ജോയ്, ആൾട്ടർനേറ്റീവ് മെഡിക്കൽ പ്രാക്റ്റീഷനർ ഡോ: അതുല്യ ഉണ്ണികൃഷ്ണൻ, ഗൈനക്കോളജിസ്റ്റ് ഡോ: ലക്ഷ്മി ഗോവിന്ദ്, സ്പെഷ്യലിസ്റ്റ് ഓർത്തോപെഡിക്ക് ഡോ: കൃഷ്ണരാജ് എന്നിവർ സംസാരിച്ചു. ബിഡികെ ചെയർമാൻ കെ. ടി.സലിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പ്രസിഡന്റ് റോജി ജോൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ധന്യ വിനയൻ നന്ദിയും രേഖപ്പെടുത്തി.
ബിഡികെ ജനറൽ സെക്രട്ടറി ജിബിൻ ജോയ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ് പിള്ള, സെന്തിൽ കുമാർ,സുനിൽ മണവളപ്പിൽ,സുജേഷ് എണ്ണക്കാട്, പ്രവീഷ് പ്രസന്നൻ, ഗിരീഷ് കെ. വി, രേഷ്മ ഗിരീഷ്, സലീന റാഫി, സഹല ഫാത്തിമ, നാഫി, വിനീത വിജയൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.