പെരിന്തൽമണ്ണ എം ഇ എ എന്ജിനീറിങ് കോളേജ് ബഹ്‌റൈൻ അലുമിനി അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. മനാമ അൽ-ഒസ്‌റ റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ അനീസ് പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. വരുന്ന അധ്യയന വര്ഷാരംഭത്തിൽ വിദ്യാര്ഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യാനും വിവിധ ക്ഷേമ പദ്ധതികൾ നടത്താനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഷാൻ വടകര(34614615), ഹാഷിർ(36330916), ഫൈറൂസ്(37747752) എന്നിവർ സംസാരിച്ചു.