ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ചു

bahrain

മനാമ: ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫ് കപ്പ് രണ്ടാം തവണ നേടിയതിലൂടെ ചരിത്ര നേട്ടം കൈവരിച്ച ഫുട്‌ബോൾ ടീമിനാണ് രാജ്യത്തിന്റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ പാരിതോഷികം പ്രഖ്യാപിച്ചത്.

രാജ്യത്തിന് അഭിമാനം നേടിക്കൊടുത്തതിലൂടെ ഫുട്ബോൾ ടീമിന്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായാണ് ഈ തുക പ്രഖ്യാപിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫുട്ബോൾ വിജയം ആഘോഷിക്കുന്ന ബഹ്റൈൻ ടിവിയിലെ തത്സമയ സംപ്രേക്ഷണത്തിനിടെ, രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പ്രസിഡന്റുമായ ഷെയ്ഖ് അബ്ദുല്ല 100,000 ദിനാർ നേരത്തെ തന്നെ വാഗ്ദാനം ചെയ്തതായി മന്ത്രാലയം അറിയിച്ചിരുന്നു.

ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസറും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഖാലിദും ടീമിനെ പിന്തുണയ്ക്കാൻ 100,000 ദിനാർ വീതം പാരിതോഷികം നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!