ഷെഫ്സ് പാലറ്റ് ‘ട്രെയോ ഫെസ്റ്റ്’ മത്സരം വെള്ളിയാഴ്ച്ച

chefs palette

മനാമ : ‘ഷെഫ്സ് പാലറ്റ്’ ലുലു ഹൈപ്പർ മാർക്കറ്റുമായി ചേർന്ന് നടത്തുന്ന പാചക മത്സരങ്ങൾ ജനുവരി 17 ന് വെള്ളിയാഴ്ച നടക്കുമെന്ന് ഒഫീഷ്യൽസ് അറിയിച്ചു. കേക്ക് മാസ്റ്റർ, ഡെസേർട്ട് ചാമ്പ്യൻ, ലിറ്റിൽ സ്റ്റാർ എന്നീ ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റ് ഗല്ലെറിയ സിഞ്ച് മാളിൽ വൈകീട്ട് 6 മണിമുതൽ ആരംഭിക്കുന്നതാണ്.

പാചക കലയിലെ സർഗ്ഗാത്മകതയും, നവീകരണവും ലക്ഷ്യമിടുന്ന ഷെഫ്‌സ് പാലറ്റ് പാചക കലയോടുള്ള അഭിനിവേശം വളർത്താൻ വിവിധ പരിപാടികൾ ലക്ഷ്യമിടുന്നു . പാചക കലയെ കുറിച്ചുള്ള വെബിനാറുകൾ, പാചക മത്സരങ്ങൾ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള പാചക ക്‌ളാസ്സുകൾ എന്നിവ ഭാവിയിൽ സംഘടിപ്പിക്കും.

ഒട്ടനവധി മത്സരാർഥികൾ പങ്കെടുക്കുന്ന കേക്ക് ഡെസ്സർട്ട്, കുട്ടികളുടെ കപ്പ്‌ കേക്ക് ഡിസൈൻbമത്സരങ്ങൾ കാണാനും പങ്കെടുക്കാനും അനുഭവങ്ങൾ പങ്കിടാനും എല്ലാവരെയും കുടുംബസമേതം ലുലു ഗലേറിയ മാളിലേക്ക് ക്ഷണിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!