അൽ ഫുർഖാൻ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

IMG-20250117-WA0004

മനാമ: അൽ ഫുർഖാൻ സെന്റർ വർഷങ്ങളായി നടത്തി വരുന്ന രക്തദാന കാമ്പൈയ്നിന്റെ ഭാഗമായി സമൂഹ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലായിരുന്നു രക്തദാന ക്യാമ്പ്‌. വനിതകൾ കൂടി രക്തദാനം നിർവ്വഹിച്ച പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി ബഷീർ മദനി, ജനറൽ സെക്രട്ടറി സുഹൈൽ മേലടി, വൈസ്‌ പ്രസിഡന്റ്‌ ഷറഫുദ്ദീൻ അരൂർ, ജോയിന്റ്‌ സെക്രട്ടറിമാരായ അബ്ദുസ്സലാം ബേപ്പൂർ, മനാഫ്‌ കബീർ, അനൂപ്‌ തിരൂർ, ഇല്യാസ്‌ കക്കയം എന്നിവർ രക്ത ദാന ക്യാമ്പിന്‌ നേതൃത്വം നൽകി.

ഫാറൂഖ്‌ മാട്ടൂൽ, യൂസുഫ്‌ കെപി, ഇക്ബാൽ കാഞ്ഞങ്ങാട്‌, ഹനീഫ, അൽ ഫുർഖാൻ വിഷൻ യൂത്ത്‌ പ്രവർത്തകരായ ഹിഷാം കെ ഹമദ്‌, ഷാനിദ്‌ വയനാട്‌, സമീൽ പി, ഫവാസ്‌ സാലിഹ്‌ എന്നിവരും വനിതാ പ്രതിനിധി സബീലാ യൂസുഫും പരിപാടി നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!