ഏപ്രിൽ മുതൽ കോഴിക്കോട്ടേയ്ക്കുള്ള ഗൾഫ് എയർ സർവീസ് നിർത്തലാക്കുന്നതായി റിപ്പോർട്ട്

gulf air

മനാമ: ഏപ്രിൽ മുതൽ കോഴിക്കോട്ടേയ്ക്കുള്ള ഗൾഫ് എയർ സർവീസ് നിർത്തലാക്കുന്നു. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ നിലവിൽ ബുക്കിങുകൾ സ്വീകരിക്കുന്നുള്ളു. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് ഏപ്രിൽ 6 മുതൽ പ്രതിവാരം മൂന്നു ദിവസമാക്കി കുറച്ചു.

കഴിഞ്ഞ നവംബർ മുതലാണ് കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് നാലുദിവസമാക്കി കുറച്ചത്. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുമുള്ള സർവ്വീസ് നാലു ദിവസമാക്കി കുറച്ചത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സർവിസ് പൂർണ്ണമായും നിർത്തുന്നത്.

ബഹ്റൈൻ-കോഴിക്കോട് റൂട്ടിൽ 93-94 ശതമാനം യാത്രക്കാരുണ്ടെന്നാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച്പല ദിവസങ്ങളിലും ബുക്കിങ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും സർവിസ് നിർത്തുന്നതിന്റെ കാരണം വ്യക്തമല്ല. ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബർ 27 മുതൽ വ്യത്യാസം വരുത്തിയിരുന്നു. എക്കണോമി ക്ലാസ്സിൽ 23+23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്.

എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തിൽ 25 കിലോയായും എക്കണോമി ക്ലാസ്സ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയായും ഫ്ളക്സ് വിഭാഗത്തിൽ 35 കിലോയായുമാണ് ലഗേജ് വെട്ടിക്കുറച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!