മനാമ: ബഹ്റൈനിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്ലിംഗ് ട്രാക്ക് ഉദ്ഘാടനം ചെയ്തു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ (എസ്സിവൈഎസ്) ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ നാസർ ബിൻ ഹമദ് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സതേൺ ഗവർണറേറ്റിലാണ് സൈക്ലിംഗ് ട്രാക്ക് സ്ഥിതി ചെയ്യുന്നത്. ബഹ്‌റൈനിലെ നിരവധി കായിക ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
50 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് ട്രാക്കാണിത്. ബഹ്‌റൈന്റെ കായിക നേട്ടങ്ങൾക്ക് ഈ ട്രാക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൈക്കിൾ യാത്രികർക്ക് ഏറെ അനുയോജ്യമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
യുവജനങ്ങളെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിനായി കുട്ടികളുടെ സൈക്ലിംഗ് ടൂറും ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു.