ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ യാത്രയയപ്പ് നൽകി

alapuzha pravasi

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ പോകുന്ന പ്രസിഡൻ്റ് ജയ്സൺ കൂടാംപള്ളത്ത്, മുൻ പ്രസിഡൻ്റ് അനിൽ കായംകുളം, മുതിർന്ന അംഗവും, പ്രോഗ്രാം കോഓർഡിനേറ്ററും ആയിരുന്ന പ്രദീപ് നെടുമുടി എന്നിവർക്ക് യാത്രയയപ്പ് നൽകി.

ആലപ്പുഴ ജില്ലക്കാരും, അല്ലാത്തവരുമായ പ്രയാസം അനുഭവിക്കുന്ന ഒരുപാട് പ്രവാസികൾക്ക് സംഘടനയ്ക്ക് സാധിക്കുന്ന തരത്തിലുള്ള സഹായങ്ങൾ ചെയ്യുവാൻ ഈ ഭാരവാഹികളുടെ കാലയളവിൽ കഴിഞ്ഞു എന്ന അഭിമാനത്തോടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി അസോസിയേഷനെ അർഹിക്കുന്ന കരങ്ങളിൽ ഏല്പിച്ചാണ് ഇവരുടെ പടിയിറക്കം.

APAB യുടെ പുതിയ പ്രസിഡൻ്റ് ലിജോ പി ജോൺ കൈനടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, കലാകായിക വിഭാഗം കോഓർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, വനിതാവേദി കോഓർഡിനേറ്റർ ആതിര പ്രശാന്ത് എന്നിവർ ആശംസകളും നേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!