മനാമ:എസ്കെഎസ്എസ്എഫ് ബഹ്റൈൻ പ്രതിമാസ തൻബീഹ് പഠന വേദിയിലാണ് സമസ്തയുടെ ആദർശ സംഗമം സംഘടിപ്പിച്ചത്.
എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് മുബശ്ശിർ തങ്ങൾ വിഷയാവതരണം നടത്തി. കേരള മുസ്‌ലിംകളുടെ മത സാമൂഹിക, സാംസ്കാരിക,വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്നും ഇസ്‌ലാമിൻ്റെ തനിമയും , പാരമ്പര്യവും പൈതൃകവും ഉയർത്തിപ്പിടിച്ചു കൊണ്ട് അഹലു സ്സുന്നത്തി വൽ ജമാഅത്തിൻ്റെ പാതയിലൂടെ സമുദായത്തെ നയിക്കുകയാണ് സയ്യിദ് ജിഫ്രി തങ്ങളും സമസ്തയും ചെയ്യുന്നതെന്ന് പ്രഭാഷണ മധ്യേ പറഞ്ഞു.
സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ച സംഗമത്തിൽ വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ് ഹമ്മദ് ഹാജി, സമസ്ത ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സമസ്ത ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് മുസ്ലിയാർ ഇടവണ്ണപ്പാറ, ഹാഫിള് ഷറഫുദീൻ ,കെഎംഎസ് മൗലവി, റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിന്റെ സെക്രട്ടറി ബഷീർ ദാരിമി,സമസ്ത ബഹ്റൈൻ കോഡിനേറ്റർ അഷറഫ് അൻവരി,ഈസ്മായിൽ ഉമ്മുൽ ഹസ്സം മറ്റു ഉസ്താദുമാരും , സമസ്ത ഏരിയ നേതാക്കൾ, എസ്കെഎസ്എസ്എഫ്, വിഖായ അംഗങ്ങും പ്രസ്ഥാന ബന്ധുക്കളും പങ്കെടുത്തു.
സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് യാസർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമം എസ്കെഎസ്എസ്എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് മോനു നന്ദി പറഞ്ഞു. എസ്കെഎസ്എസ്എഫ് വൈസ് പ്രസിഡണ്ട് സജീർ പന്തക്കൽ, ജോയിൻ സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, ഷാജഹാൻ എന്നിവർ ആദർശ സംഗമം നിയന്ത്രിച്ചു
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതിനാലാമത് എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക ജനുവരി 31-ന് വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സയ്യിദ് ഫഖ്റുദീൻ തങ്ങൾ കണ്ണൻന്തള്ളി മുഖ്യാതിഥിയായി പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.