പ്രതീക്ഷ ബഹ്‌റൈൻ ‘ഹോപ്പ് ഈദ് ബാൻക്വിറ്റ് 2019’ ജൂൺ 4 ന്

ബഹ്‌റൈനിലെ സാമൂഹിക, സേവന, ജീവകാരുണ്യ രംഗത്ത് സജീവമായ പ്രതീക്ഷ ബഹ്‌റൈൻ സിറ്റി മാക്സ് ഇവന്റ് മാനേജ്‌മെന്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ഹോപ്പ് ഈദ് ബാൻക്വിറ്റ്’ ജൂൺ 4 ന്. സൽമാനിയയിലെ മർമറീസ് ഹോട്ടെലിൽ വച്ച് രാത്രി 8 മുതലാണ് ‘ഈദ് ബാൻക്വിറ്റ് 2019’ എന്ന പേരിൽ ചാരിറ്റി ഡിന്നർ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. വളരെ ശാന്തമായ അന്തരീക്ഷത്തിൽ ഇമ്പമാർന്ന സംഗീതത്തോടൊപ്പം രുചികരമായ ബുഫേ ഭക്ഷണവും ലഭ്യമാകുകുന്ന ഒരു രാത്രിയാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രോഗ്രാം കമ്മറ്റി ചീഫ് കോ ഓർഡിനേറ്റർ ഷിബു പത്തനംതിട്ട അറിയിച്ചു.

പ്രതീക്ഷയുടെ മുമ്പോട്ടുള്ള പ്രയാണത്തിന് കൂടുതൽ ഊർജം പകരാനും, പ്രതീക്ഷയുടെ സഹായം പ്രതീക്ഷിച്ചു കാത്തുനിൽക്കുന്ന കൂടുതൽ അശരണരിലേയ്ക്ക് സഹായം എത്തിക്കാനുമുള്ള ഈ ശ്രമത്തിന് പൊതുസമൂഹത്തിന്റെ കൂടുതൽ പിന്തുണ ഉണ്ടാവണമെന്ന് പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.ആർ നായരും, വൈസ് ചെയർമാൻ ചന്ദ്രൻ തിക്കോടിയും അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3412 5135 (അൻസാർ), 3340 1786 (സിബിൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.