ബഹറൈനിൽ മോട്ടോർസൈക്കിളുകളിൽ ഡെലിവറി നടത്തുന്നവർ നിയമലംഘനം നടത്തിയാൽ കർശന നടപടി

motor cycles

മനാമ: മോട്ടോർസൈക്കിളിൽ ഡെലിവറി നടത്തുന്നവർ നിയമലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കാൻ ബഹ്റൈൻ. മോട്ടോർസൈക്കിളിൽ ഡെലിവറി നടത്തുന്നതിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമം കർശനമാക്കാൻ നൽകിയ നിർദ്ദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി. നിരന്തരമായി ഇവർ നിയമം ലംഘിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് അംഗം ഡോക്ടർ മർയം അൽ ദഈനാണ് ഈ നിർദ്ദേശം പാർലമെന്റിൽ മുന്നോട്ടുവച്ചത്. എം പി ഹസൻ ബുഖമ്മാസ് അധ്യക്ഷനായ പാർലമെന്റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അംഗീകരിച്ച ശുപാർശ പാർലമെന്റ് പ്രതിവാര സമ്മേളനത്തിൽ ചർച്ചയ്ക്ക് വയ്ക്കുകയും വോട്ടിനായി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം നടന്ന പാർലമെന്റ് സമ്മേളനത്തിലാണ് ഈ നിർദ്ദേശം പാർലമെന്റ് അംഗീകരിച്ചത്.

പലപ്പോഴും നിയമങ്ങൾ പാലിക്കാതെയാണ് മോട്ടോർസൈക്കിളുകളിൽ ഡെലിവറി നടത്തുന്നവർ വാഹനം ഓടിക്കുന്നത്. നടപ്പാതകളും മറ്റ് ഇടവഴികളും ഇവർ വാഹനം ഓടിക്കാൻ ഉപയോഗിക്കുന്നുണ്ട്. ഇത് പൊതുസുരക്ഷയും കാൽനടക്കാരുടെ ജീവനെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമം കർശനമാക്കാനുള്ള നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!