സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തു: ബഹ്റൈനിൽ അഞ്ച് പേർ അറസ്റ്റിൽ

jail in bahrain

മനാമ: സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത അഞ്ചു പേർ ബഹ്റൈനിൽ അറസ്റ്റിൽ. വേതന സഹായത്തിനും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാനും സാങ്കല്പിക ജീവനക്കാരെ സൃഷ്ടിച്ച് വ്യാജരേഖ സമർപ്പിച്ച് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനേയും ലേബർ ഫണ്ടിനേയും വഞ്ചിച്ചു എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.

എസ് ഐ ഒ ഓൺലൈൻ പോർട്ടലിൽ തെറ്റായ വിവരങ്ങൾ നൽകിയതിനും വ്യാജരേഖ ചമച്ചതിനും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി എന്നിവർക്കൊപ്പം കേസിൽ സഹായിക്കാൻ ഒരു ഫോറൻസിക് വിദഗ്ധനേയും നിയമിച്ചിട്ടുണ്ട്. ആരോപണ വിധേയർക്ക് യാത്രാവിലക്ക്‌ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടു കെട്ടുകയും ചെയ്തിട്ടുണ്ട്.

പിടിയിലായവരിൽ ഒരാൾ സമാന കേസുകളിൽ മുമ്പേ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!