മനാമ: ബഹ്‌റൈൻ രാജാവ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റമദാനോടനുബന്ധിച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അൽ റൗദ കൊട്ടാരത്തിലാണ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിരുന്നിൽ പങ്കെടുത്തു.
രാജകുടുംബാംഗങ്ങൾ, രാജകുടുംബ കൗൺസിൽ അംഗങ്ങൾ, മുതിർന്ന കുടുംബാംഗങ്ങൾ എന്നിവരും വിരുന്നിന് എത്തിയിരുന്നു. വിരുന്നിൽ പങ്കെടുത്തവർക്ക് ബഹ്‌റൈൻ രാജാവ് നന്ദി അറിയിച്ചു. ബഹ്‌റൈനിലെ ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു. വിശുദ്ധ റമദാൻ മാസത്തിൽ ആരാധന, കാരുണ്യം, ഐക്യം എന്നിവയുടെ മൂല്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.