മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സൽമാനിയ കെ സിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ തണൽ കുടുംബ സംഗമത്തിന്റെ അവലോകനം നടന്നു.
കുടുംബ സംഗമം കമ്മിറ്റി ചെയർമാൻ അസീൽ അബ്ദു റഹ്മാൻ, ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, ഷെബീർ മാഹി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി. ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, ജമീല അബ്ദു റഹ്മാൻ, ഷെമീമ ഷെബീർ എന്നിവർ സംസാരിച്ചു. തുടർന്ന് ജമീല അബ്ദു റഹ്മാൻ, നാഫിഅഃ ഇബ്രാഹിം എന്നിവരെ രക്ഷാധികാരിക ളായും ഷെമീമ ഷെബീർ ചീഫ് കോർഡിനേറ്ററുമായി പുതിയ കമ്മിറ്റിയെ തിരഞ്ഞടുത്തു.
സജ്‌ന കോറോത്ത് (പ്രസിഡന്റ്), മുഫീദ മുജീബ് (ജനറൽ സെക്രട്ടറി), അസീദ ജമാൽ, റെജിമ ശ്രീജിത്ത് (വൈസ് പ്രസിഡന്റ്) സാലിഹ ഫൈസൽ, ശോണിമ ജയേഷ്, ശ്രീഷ്മ ലതീഷ് (ജോ. സെക്രട്ടറി) നഫീസ മുജീബ് (ട്രഷറർ ) എന്നിവരെ കൂടാതെ സഫിയ സമദ്, ഫർസാന, സുൽഫത്, മുബീന മൻഷീർ, മാരിയത്ത്, ഷീന നൗഫൽ, റാഫിയാ നൂർ, സമീറ കരീം എന്നിവർ എക്സിക്യൂട്ടീവ് മെമ്പർമാരായും സ്ഥാനമേറ്റു. ശ്രീജിത്ത് കണ്ണൂർ നന്ദി പറഞ്ഞു.