മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി പുനസംഘടിപ്പിച്ചു. രശ്മി അനൂപ് ചീഫ് കോര്‍ഡിനേറ്ററായും ആശ സെഹ്‌റ, ഷൈലജ അനിയന്‍ എന്നിവര്‍ കോര്‍ഡിനേറ്ററുമാരായും തുടരും.
ബാഹിറ അനസ്, ആതിര ധനേഷ്, നന്ദന പ്രസാദ്, വീണ വൈശാഖ്, ആശ്വനി സജിത്ത്, ജീസ ജെയിംസ്, അശ്വതി പ്രവീണ്‍, നിസ്സി ശരത് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.
വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് അധ്യക്ഷനായ യോഗത്തില്‍ വനിതാ വിഭാഗത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജനറല്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ബോണി മുളപ്പാംപള്ളില്‍, വൈസ് പ്രസിഡന്റ് അനൂപ് ശശികുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് അംഗം നന്ദന പ്രസാദ് നന്ദി പറഞ്ഞു.