മനാമ: അനന്തപുരി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലേബര്‍ ക്യാമ്പിലേയ്ക്കും അതോടൊപ്പം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുമായി അരിയും ഭക്ഷണ സാമഗ്രികള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ‘സ്‌നേഹസമ്മാനം’ എന്ന് പേരിട്ട പരിപാടിയിലൂടെ മാമീര്‍ ലേബര്‍ ക്യാമ്പിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുമാണ് കിറ്റ് നല്‍കിയത്.
അനന്തപുരി അസോസിയേഷന്‍ പ്രസിഡന്റ് ദിലീപ് കുമാര്‍, ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് മഹേഷ് വിശ്വനാഥന്‍, അസിസ്റ്റന്റ് സെക്രട്ടറി മില്‍ട്ടണ്‍ റോയ്, ട്രെഷറര്‍ സനീഷ് കുമാര്‍, അസിസ്റ്റന്റ് ട്രെഷറര്‍ സുരേഷ് കുമാര്‍, മെമ്പര്‍ഷിപ് സെക്രട്ടറി ബെന്‍സി ഗനിയുഡ്, എന്റര്‍ടൈറ്റ്‌മെന്റ് സെക്രട്ടറി വിനോദ് ആറ്റിങ്ങല്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ആഷിഖ്, ഹര്‍ഷന്‍, ഷൈന്‍ നായര്‍, അന്‍വര്‍ കാസ്സിം, പേട്രണ്‍ കമ്മറ്റി മെമ്പര്‍ മഹേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഈ ഉദ്യമവുമായി സഹകരിച്ച ശിവാനി ശിവത്തിന് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രത്യേക നന്ദി ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു അറിയിച്ചു. വരുന്ന ആഴ്ചകളിലും ഇത്തരത്തില്‍ കിറ്റ് വിതരണം ഉണ്ടാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി സന്തോഷ് ബാബുവുമായി ബന്ധപ്പെടാവുന്നതാണ്- മൊബൈല്‍: 33308426