മനാമ: ബഹ്‌റൈന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി നാഷനാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) സേവനങ്ങള്‍ മൈഗവ് ആപ്പിലൂടെ ലഭ്യമായി തുടങ്ങി. ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഐഡന്റിറ്റി കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ഔദ്യോഗിക സര്‍ക്കാര്‍ രേഖകള്‍ മൈഗവ് ആപ്പില്‍ ലഭ്യമാകും. കൂടാതെ സര്‍ക്കാര്‍ അറിയിപ്പുകകള്‍, റെസിഡന്‍സി ഡിസ് പ്ലേ സേവനങ്ങള്‍ ഉള്‍പ്പെടെ നിരവധി എന്‍.പി.ആര്‍.എ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്.
ഒന്നിലധികം സര്‍ക്കാര്‍ സേവനങ്ങളിലേക്ക് സുരക്ഷിതവും ഏകീകൃതവുമായ ആക്‌സസ് നല്‍കുന്ന ഡിജിറ്റല്‍ സംരംഭമാണ് മൈഗവ് ആപ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) സഹകരിച്ച് കൂടുതല്‍ സേവനങ്ങള്‍ ആപ്പിലേയ്ക്ക് സംയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.