സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ; എൻ പി ആർ എ സേവനങ്ങൾ മൈ ഗവ് ആപ്പിലൂടെ ലഭ്യമാക്കി ബഹ്‌റൈൻ

my gov

മനാമ: ഇനിമുതൽ നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് സേവനങ്ങൾ മൈ ഗവ് ആപ്പിലൂടെ ലഭ്യമാകുമെന്ന് ബഹ്റൈൻ. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് സേവനങ്ങൾ ബഹ്റൈനിൽ മൈ ഗവ് ആപ്പിലൂടെ ലഭ്യമായി തുടങ്ങി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് സേവനം ആപ്പിൽ ഉൾപ്പെടുത്തിയത്.

ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ആണ് സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഐഡന്റിറ്റി കാർഡുകൾ, പാസ്പോർട്ട്, റെസിഡൻസി ഡിസ്പ്ലേ സേവനങ്ങൾ ഉൾപ്പെടെ നിരവധി എൻ പി ആർ എ സേവനങ്ങൾ ആപ്പിലൂടെ ലഭിക്കും. ഒന്നിലധികം സർക്കാർ സേവനങ്ങളിലേക്ക് സുരക്ഷിതവും ഏകീകൃതവുമായ ആക്സസ് നൽകുന്ന നൂതന ഡിജിറ്റൽ സംരംഭമാണ് മൈ ഗവ് ആപ്പ്. സുരക്ഷിതവും തടസമില്ലാത്തതുമായ സേവനങ്ങൾ ആണ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!