മനാമ: സുനില്‍ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകമായ ‘ട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സി’ന്റെ കവര്‍ പ്രകാശനം ചെയ്തു. രമേശ് ചെന്നിത്തല എംഎല്‍എ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയാണ് പ്രസാദകര്‍.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ ബഹ്‌റൈന്‍ കോഡിനേറ്റര്‍ സൈദ് എം.എസ് അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഒ.ഐ.സി.സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ രാജു കല്ലുംപുറം, ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ ബിനു കുന്നന്താനം, ഒ.ഐ.സി.സി ആക്ടിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു, പ്രിയദര്‍ശിനി പത്തനംതിട്ട ജില്ലാ കോഡിനേറ്റര്‍ ബിപിന്‍ മാടത്തേത്ത്എന്നിവര്‍ സന്നിഹിതരായി.
തന്റെ യാത്രാ അനുഭവത്തോടൊപ്പം യാത്രാ നിര്‍ദേശങ്ങളുമാണ് സുനില്‍ തോമസ് പുസ്തകരൂപത്തിലാക്കിയത്. പത്ത് വര്‍ഷത്തിലേറെയായി ബഹ്‌റൈനില്‍ പ്രവാസജീവിതം നയിക്കുന്ന സുനില്‍ തോമസ് റാന്നി കീക്കൊഴൂര്‍ സ്വദേശിയാണ്. ഭാര്യ ബിന്‍സി സ്വകാര്യ സ്ഥാപനത്തില്‍ നഴ്‌സ് ആയി ഇവിടെ ജോലി ചെയ്യുന്നു. ഇരട്ടക്കുട്ടികളായ ഹര്‍ലീന്‍, ഹന്ന എന്നിവര്‍ മക്കളാണ്.