മനാമ: റമദാന്‍ മാസത്തില്‍ രാജ്യത്ത് ഭിക്ഷാടനത്തിനെതിരായ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഭിക്ഷാടനം സമൂഹത്തില്‍ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും മോഷണം, ലൈംഗിക പീഡനം, കുട്ടികളെ ചൂഷണം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള മറയായും ഇതിനെ കണക്കാക്കാമെന്നും മുഹറഖ് ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
പരിശ്രമമില്ലാതെ പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗമായി ഭിക്ഷാടനത്തെ കണക്കാക്കുന്നുവെന്നും മുഹറഖ് ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.