മനാമ: രാജ്യത്ത് ഗാതാഗത നിയമങ്ങള്‍ പാലിക്കാതെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അറിയിച്ചു. പ്രധാനമായും ബൈക്കില്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചു വരുന്നത്.
ബൈക്കുകളില്‍ ഭക്ഷണം വിതരണം നടത്തുന്നവര്‍ക്കിടയില്‍ പരിശോധന നടത്താനും നിയമം ലംഘിക്കുന്നവര്‍ക്ക് ഉടനടി പിഴ ചുമത്താനും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
”ഡെലിവറി ബൈക്കര്‍മാരുടെ ഗതാഗത നിയമലംഘനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പെരുമാറ്റം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ നടപടികള്‍ ശക്തമാക്കുകയാണ്”, ജനറല്‍ ഷെയ്ഖ് റാഷിദ് കൂട്ടിച്ചേര്‍ത്തു.