മനാമ: മതിയായ ലൈസന്‍സില്ലാതെ പണം വാങ്ങി ഒരു യാത്രക്കാരനെ കടത്തിയതിന് ഏഷ്യന്‍ പ്രവാസി പിടിയില്‍. ജനറല്‍ ട്രാഫിക് വകുപ്പാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യുകയും അന്വേഷണം തുടരുന്നതുവരെ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു.