മനാമ വികസിക്കാനൊരുങ്ങുന്നു; രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കും

Untitled-1

 

മനാമ: രാജ്യത്തിന്റെ തലസ്ഥാന നഗരി വികസിക്കാനൊരുങ്ങുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കും. പാര്‍ക്കുകളുടെയും കടല്‍ത്തീരങ്ങളുടെയും നവീകരണം, തെരുവ് സൗന്ദര്യവല്‍ക്കരണം, ഇന്റര്‍സെക്ഷന്‍ നവീകരണം, മാര്‍ക്കറ്റ് നവീകരണം തുടങ്ങിയ ദശലക്ഷക്കണക്കിന് ദിനാറിന്റെ പദ്ധതി ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് യോഗത്തില്‍ മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആന്‍ഡ് കൃഷി മന്ത്രാലയ പ്രോജക്ട് ഡയറക്ടര്‍ മുഹമ്മദ് അലി പ്രഖ്യാപിച്ചു.

മികച്ച സൗകര്യങ്ങളോടെ തലസ്ഥാനത്തെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇത് സന്ദര്‍ശകര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും മുഹമ്മദ് അലി പറഞ്ഞു. വിശാലമായ നടപ്പാതകള്‍, കായിക വിനോദങ്ങള്‍ക്കായുള്ള സ്ഥലങ്ങള്‍, വിശാലമായ പാര്‍ക്കുകള്‍ എന്നീ സൗകര്യങ്ങളാണ് കൂടുതലായും ഒരുക്കുന്നത്.

കിങ് ഫൈസല്‍ കോര്‍ണീഷ്, അദ്‌ലിയ ബ്ലോക്ക് 338 ഗ്രീനിങ് പ്രോജക്ട്, സിഞ്ചിലെ പ്രകൃതി സൗഹൃദ നടപ്പാത, സല്‍മാബാദിലെ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ഇന്റര്‍സെക്ഷന്‍ സൗന്ദര്യവത്കരണം, ബഹ്‌റൈന്‍ ബേ പാലം നവീകരണം, പഴയ മനാമ സൂഖ്, സിത്ര സെന്‍ട്രല്‍ മാര്‍ക്കറ്റ്, ടുബ്ലി നടപ്പാത, സിത്ര ഹൗസിങ് ടൗണ്‍, ഓള്‍ഡ് മനാമ തുടങ്ങിയ ഇടങ്ങളാണ് നവീകരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!