മനാമ: വ്യാജ രേഖകള്‍ ചമച്ച് അഭിഭാഷകന്റെ കാര്‍ മോഷ്ടിച്ച മെക്കാനിക്കിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ഒരു അപകടത്തെത്തുടര്‍ന്നാണ് കാര്‍ മെക്കാനിക്കിന്റെ ഗാരേജിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്നത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും കാറിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.
അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അഭിഭാഷകന്റെ മകന്‍ കാര്‍ തിരിച്ചുവാങ്ങി എന്ന രേഖകളാണ് മെക്കാനിക് വ്യാജമായി നിര്‍മിച്ചത്. ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരുടെ വ്യാജ ഒപ്പുകളും മെക്കാനിക്ക് നിര്‍മിച്ചു. വ്യാജരേഖ ചമയ്ക്കല്‍, വ്യാജ രേഖകള്‍ ഉപയോഗിക്കല്‍, മോഷണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.