മനാമ: ബഹ്റൈനില്‍ അറിയപ്പെടുന്ന ജീവകാരുണ്യ സംഘടനയായ കേരള ഗ്യാലക്‌സി ജോലി ഇല്ലാത്തവര്‍ക്കും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും റംസാന്‍ കിറ്റ് വിതരണം ചെയ്തു. വര്‍ഷംതോറും നടത്തി വരുന്ന പരിപാടി ബഹ്റൈന്‍ മീഡിയ സിറ്റിയിലാണ് നടന്നത്.
സാമൂഹിക പ്രവര്‍ത്തകരായ ബഷീര്‍ അമ്പലായി, ബിഎംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, മോനി ടിക്കണ്ടത്തില്‍, ഇവി രാജീവന്‍, അന്‍വര്‍ നിലമ്പൂര്‍, അജി പി ജോയ്, അബ്ദുല്‍ മന്‍ഷീര്‍, രഞ്ജിത്ത് കുരുവിള എന്നിവര്‍ പങ്കെടുത്തു.
കേരള ഗ്യാലക്‌സി ചെയര്‍മാന്‍ വിജയന്‍ കരുമല, ഉപദേശക സമിതി ചെയര്‍മാന്‍ ഗഫൂര്‍ മയ്യന്നൂര്‍, സെക്രട്ടറി വിനോദ് അരൂര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഷക്കീല മുഹമ്മദലി, സുമേഷ് ശരത്ത്, സതീഷ്, സീനത്ത് എന്നിവര്‍ നേതൃത്വം നല്‍കി.