മനാമ: തുമ്പക്കുടം തുമ്പമണ്‍ പ്രവാസി അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് മെമ്പറായിരുന്ന പ്രകാശ് കോശിക്കും കുടുംബത്തിനും അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. ജോജി കോമാട്ടെത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കണ്ണന്‍ സ്വാഗതവും വര്‍ഗീസ് മോടിയില്‍, മോന്‍സി വര്‍ഗീസ്, ബാബു കൈതവന, അനില്‍ കോന്നാത്ത് എന്നിവര്‍ ആശംസകളും അറിയിച്ചു.
ആശംസകള്‍ക്ക് ശേഷം അസോസിയേഷന്റെ ഉപഹാരം കൈമാറി. സ്‌നേഹവിരുന്നിനുശേഷം പരിപാടിയില്‍ പങ്കെടുത്ത ഏല്ലാവര്‍ക്കും അജീഷ് നന്ദി രേഖപ്പെടുത്തി.