മനാമ: തൊഴില്‍ അന്വേഷകര്‍ക്ക് അവരുടെ പ്രധാന യോഗ്യതകള്‍ക്കൊപ്പം സബ്-സ്‌പെഷ്യലൈസേഷനുകളും വ്യക്തമാക്കാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒഴിവുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തൊഴിലുടമകള്‍ക്ക് ഈ രണ്ടു കാര്യങ്ങളും ചോദിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
മിക്ക അഡ്മിനിസ്‌ട്രേറ്റീവ് ജോലികളിലേയ്ക്കും വിവിധ അക്കാദമിക് പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നും കൂടാതെ തൊഴില്‍ ചരിത്രം പരിഗണിക്കപ്പെടുമെന്നും മന്ത്രാലയം പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
മിക്ക ഒഴിവുകള്‍ക്കും ജോലി പരിചയം നിര്‍ബന്ധമല്ലെങ്കിലും സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ റെക്കോര്‍ഡുകളിലൂടെയും അപ്ലോഡ് ചെയ്ത സിവികളിലൂടെയും തൊഴിലുടമകള്‍ക്ക് ഒരു അപേക്ഷകന്റെ ജോലി ചരിത്രം അവലോകനം ചെയ്യാമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.