മനാമ: രാജ്യത്ത് പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നടപടികളെ കുറിച്ച് ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
മാലിന്യ സംസ്‌കരണം, പാര്‍ക്ക് അറ്റകുറ്റപ്പണി, തെരുവ് വിളക്കുകള്‍, തിരക്കേറിയ സീഫ് പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ എന്നിവയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
പൊതു അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അടിയന്തരവും ദീര്‍ഘകാലവുമായ നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സീഫ് ഡിസ്ട്രിക്റ്റ്, കര്‍ബാബാദ്, സനാബിസ്, ദൈഹ് എന്നിവയെ കേന്ദ്രീകരിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് സര്‍വീസസ് ആന്‍ഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റിക്ക് വേണ്ടി ബോര്‍ഡ് കോര്‍ഡിനേറ്റര്‍ സാറ ഹംസ അവതരിപ്പിച്ചു.