മനാമ: കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. മുഖത്തല സ്വദേശിയും ബഹ്റൈന്‍ പ്രവാസിയുമായ നൗഷാദ് സൈനുലാബുദീന്റെ മകനും ഇന്ത്യന്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നിന്ന് വീട്ടിലേക്ക് സൈക്കിളില്‍ വരുമ്പോള്‍ ഹിദ്ദില്‍ വച്ചാണ് അപകടമുണ്ടായത്. മൃതദേഹം കിങ് ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.