മനാമ: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ബഹ്‌റൈന്‍.
സൗദിയിലെ റിയാദില്‍ നടന്ന മത്സരത്തില്‍ ബഹ്‌റൈന്റെ ഇബ്രാഹിം അല്‍ ഒത്മാന്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒന്നാം സ്ഥാനത്തിനര്‍ഹനാകുന്നത്.
29-ാമത് അവാര്‍ഡ് ദാന ചടങ്ങില്‍ 141 മത്സരാര്‍ഥികളാണ് പങ്കെടുത്തത്. 102 പേര്‍ ഫൈനല്‍ പ്രവേശനം നേടിയെങ്കിലും 17 പേരാണ് അവാര്‍ഡുകള്‍ക്കര്‍ഹരായത്.