മനാമ: ബഹ്‌റൈനില്‍ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരനായ മലയാളി വിദ്യാര്‍ഥി മരിച്ച സാഹചര്യത്തില്‍ ബഹ്റൈനിലുടനീളമുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ തെരുവുവിളക്കുകള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. വെളിച്ചക്കുറവ് ജീവന്‍ അപകടത്തിലാക്കുന്നുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ഇന്ത്യന്‍ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് സഊദ് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ സഹയാത്രികന്‍ തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് ഇഹ്‌സാന്‍ ചികിത്സയിലാണ്.