മനാമ: ബഹ്റൈനിലെ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള എസ്എംഎസ് തട്ടിപ്പുകളുടെ വര്‍ദ്ധനവിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ്. ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ബിനാന്‍സ് അറിയിച്ചു.
വൈറ്റ്ലിസ്റ്റ് വിത്‌ട്രോവല്‍സ് (whitelisted withdrawals) സ്വീകര്‍ത്താക്കളെ അറിയിക്കുകയും നല്‍കിയിരിക്കുന്ന നമ്പറിലേക്ക് വിളിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്താണ് ബിനാന്‍സില്‍ നിന്നെന്ന് തോന്നിക്കുന്ന വിധത്തില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ അയക്കുന്നത്.
ഒടിപി ലഭിക്കാന്‍ ബിനാന്‍സ് ഉപയോഗിക്കുന്ന സെന്‍ഡര്‍ ഐഡിയെ അനുകരിക്കുന്ന തരത്തിലുള്ള ഐഡികളും സന്ദേശങ്ങളില്‍ ലഭിക്കുന്നുണ്ട്. തട്ടിപ്പുകാര്‍ ഫോണ്‍ നമ്പര്‍ കൃത്രിമമായി ഉപയോഗിക്കുന്നുണ്ടെന്നും ബിനാന്‍സ് മുന്നറിയിപ്പ് നല്‍കി.