മനാമ: മൈഗവ് ആപ്പ് വഴി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് ഇ-സേവനങ്ങള്‍ ലഭ്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു.
ഐഡി കാര്‍ഡുകള്‍ നല്‍കല്‍, പുതുക്കല്‍, നഷ്ടപ്പെട്ടതോ കേടായതോ ആയ ഐഡി കാര്‍ഡുകള്‍ക്ക് പകരം കാര്‍ഡുകള്‍ നേടല്‍, അപേക്ഷാ നില ട്രാക്ക് ചെയ്യല്‍ തുടങ്ങിയ ഐഡി കാര്‍ഡ് സേവനങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
18 വയസ്സിന് താഴെയുള്ള കുട്ടികളുടെയും വീട്ടുജോലിക്കാരുടെയും ഐഡി കാര്‍ഡുകള്‍ക്കൊപ്പം ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ജനന സര്‍ട്ടിഫിക്കറ്റും ലഭ്യമാകും.
സര്‍ക്കാര്‍ സേവനങ്ങളിലേക്ക് സുരക്ഷിതവും ഏകീകൃതവുമായ ആക്‌സസ് നല്‍കുന്ന നൂതന ഡിജിറ്റല്‍ സംരംഭമാണ് മൈഗവ് ആപ്പ്. സുരക്ഷിതവും തടസമില്ലാത്തതുമായ സേവനങ്ങള്‍ ആണ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.