മനാമ: നിയമവിരുദ്ധമായി ചെമ്മീന്‍ പിടിച്ച മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് ഒരു മാസം തടവും ഒരാള്‍ക്ക് 1,500 ദിനാര്‍ പിഴയും ശിക്ഷ വിധിച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരെയും നാടുകടത്തും.
പിടിച്ചെടുത്ത ചെമ്മീന്‍, മത്സ്യബന്ധന വലകള്‍, മത്സ്യത്തൊഴിലാളികള്‍ ഉപയോഗിച്ച ബോട്ട് എന്നിവ കണ്ടുകെട്ടാനും ലോവര്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.