മനാമ: ബഹ്റൈനിലെ പാപ്പിനിശ്ശേരി മഹല്ല് കൂട്ടായ്മയുടെ ആറാം വാർഷികവും ഇഫ്താർ സംഗമവും മനാമ ഫുഡ് സിറ്റി റസ്റ്റോറന്റിൽ നടന്നു. ചടങ്ങ് ഉസ്താദ് അഷ്റഫ് അൻവരി ചേലക്കര ഉദ്ഘാടനം ചെയ്തു. അമീർ അലി അധ്യക്ഷം വഹിച്ചു. ഷഹീർ കാട്ടാമ്പള്ളി, വി കെ മഹറൂഫ് ആശംസ അർപ്പിച്ചു. കെ കെ ഹാഷിം സ്വാഗതവും വി എ ലബീബ് നന്ദിയും പറഞ്ഞു.
